Top 5 News Today | മുംബൈയിലും കരിപ്പൂരിലും സ്വർണ്ണവുമായി കൊയിലാണ്ടി സ്വദേശികൾ പിടിയിൽ, കൊയിലാണ്ടിയിലെ ധനകോടി ചിട്ടിക്കമ്പനി ലക്ഷങ്ങൾ തട്ടിയതായി പരാതി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (02/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 02 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42) ഭാര്യ അനുരാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. മുംബൈയില്‍ രണ്ടുകിലോഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
കൊയിലാണ്ടി: മുംബൈ വിമാനത്താവളത്തില്‍ 1.1 കോടി രൂപ മൂല്യമുള്ള രണ്ടുകിലോ സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി ചോനാരിപൊയില്‍ അബ്ദുല്‍ ജാഫര്‍ (33), വടകര മുയ്യാര്‍കണ്ടി അബ്ദുള്ള (33) എന്നിവരാണ് പിടിയിലായത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. ചിട്ടിയായും നിക്ഷേപമായും ആളുകളില്‍ നിന്ന് കൈക്കലാക്കിയത് ലക്ഷങ്ങള്‍, പണം തിരികെ ആവശ്യപ്പെട്ടതോടെ സ്ഥാപനം പൂട്ടി; കൊയിലാണ്ടിയിലെ ധനകോടി ചിട്ടിക്കമ്പനിയ്‌ക്കെതിരെ പരാതി പ്രളയം
കൊയിലാണ്ടി: നിക്ഷേപകരുടെ പണം നല്‍കാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് എതിര്‍വശത്ത് മുബാറക് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി.നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍; കള്ളക്കടത്തുസംഘം 1.1 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് മൊഴി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. വലിയ പറമ്പില്‍ റിയാസ് (45) ആണ് പിടിയിലായത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം രാത്രി വൈകി
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്.