മഴയെത്തും മുമ്പേ റോഡിനിരുവശവും പ്രളയം; പൊയില്‍ക്കാവ് അങ്ങാടിയിലെ അപകടകരമായ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്ന് ചേമഞ്ചേരി പഞ്ചായത്ത്


പൊയില്‍ക്കാവ്: മഴയെത്തുന്നതിന് മുമ്പ് തന്നെ വെള്ളത്തിലായി പൊയില്‍ക്കാവ് അങ്ങാടിക്ക് സമീപമുള്ള ദേശീയപാതയോരം. കനാല്‍ തുറന്നതോടെ പൊയില്‍ക്കാവ് അങ്ങാടിക്കു സമീപം ദേശീയ പാതയുടെ ഇരുവശവും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറി സഞ്ചരിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ദേശീയപാത അതോറിറ്റി അടിയന്തര ഇടപെടല്‍ നടത്തി പരിഹാരം കണ്ടെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്  ആവശ്യപ്പെട്ടു. മഴശക്തിപ്പെടുന്നതോടെ വെള്ളക്കെട്ട് വര്‍ധിക്കും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ജനപ്രതിനികള്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രതിനിധികളായ വേണു മാസ്റ്റര്‍, ബേബി സുന്ദര്‍രാജ്, ബിന്ദു, ജുബീഷ്, ബീന കുന്നുമ്മല്‍, രാജു കുന്നുമ്മല്‍, സുധ.കെ, സുധ.എം, ഗീത, വില്ലേജ് ഓഫീസര്‍ ഉഷ, തഹസില്‍ദാര്‍ മണി, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടറോടും ദേശീയ പാത അതോററ്റിയോടും ആവശ്യപ്പെട്ടു.