Top 5 News Today | ലോറിയിടിച്ച് പോസ്റ്റുകളും ട്രാൻസ്ഫോർമറും തകർത്ത ഡ്രൈവറെ റിമാന്റ് ചെയ്തു, പുറക്കാട് വയലിൽ വൻ തീ പിടിത്തം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (16/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 16 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
വാഗാഡ് ലോറിയിടിച്ച് ട്രാന്‍സ്‌ഫോര്‍മറും പോസ്റ്റുകളും തകര്‍ന്ന സംഭവം; ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശി റിമാന്‍ഡില്‍
കൊയിലാണ്ടി: വാഗാഡ് ലോറിയിടിച്ച് കൊയിലാണ്ടി ജഡ്ജസ് ക്വാട്ടേഴ്‌സിന് സമീപത്തെ ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും തകര്‍ന്ന സംഭവത്തില്‍ ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശിയെ റിമാന്‍ഡ് ചെയ്തു. രാജു സാകേതിനെയാണ് കോഴിക്കോട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
നാടകരംഗത്തെ നാടിന്റെ അഭിമാനം; കെ.ശിവരാമൻ നാടക പ്രതിഭാ പുരസ്കാരം ശ്രീജിത്ത് പൊയിൽക്കാവിന്
കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ കെ.ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന്. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയുമാണ് പുരസ്കാരാർഹനായ ശ്രീജിത്ത് പൊയിൽക്കാവിന് ലഭിക്കുക.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
സംഘാടകര്‍ പണവുമായി മുങ്ങിയിട്ടും തൃക്കരിപ്പൂരില്‍ ഗാനമേള തുടരാന്‍ തീരുമാനിച്ചതിനെക്കുറിച്ച് കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ടുമുമ്പ് സംഘാടകര്‍ മുങ്ങിയിട്ടും മെഹ്ഫില്‍ നിലാവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് ഗായകന്‍ കൊല്ലം ഷാഫി. ജനങ്ങളെ പറ്റിച്ച് സംഘാടകര്‍ മുങ്ങി, അവരെ ഞങ്ങള് കൂടി കൈവുടുന്നത് ശരിയല്ലല്ലോയെന്നും ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്.