നാടകരംഗത്തെ നാടിന്റെ അഭിമാനം; കെ.ശിവരാമൻ നാടക പ്രതിഭാ പുരസ്കാരം ശ്രീജിത്ത് പൊയിൽക്കാവിന്


Advertisement

കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ കെ.ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന്. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയുമാണ് പുരസ്കാരാർഹനായ ശ്രീജിത്ത് പൊയിൽക്കാവിന് ലഭിക്കുക.

Advertisement

20 വർഷമായി മുഴുവൻസമയ ദൃശ്യകലാ പ്രവർത്തകനാണ് ശ്രീജിത്ത് പൊയിൽക്കാവ്. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംവിധാന കലയിൽ ബിരുദവും എം.ടി.എ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നാടക ഗവേഷകനായിരുന്നു.

Advertisement

2023 മെയ് 24 ന് കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പുരസ്കാരം സമ്മാനിക്കും. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അനുസ്മരണം നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുമെന്നും ട്രസ്റ്റ് ചെയർമാൻ സി.വി.ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ.വി.ബിജു, വി.വി.സുധാകരൻ, രാഗം മുഹമ്മദലി എന്നിവർ അറിയിച്ചു.

Advertisement