പി.ടി.ഉഷയ്‌ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു
പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്.
പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്‌ഘോഷ്, ട്രഷറര്‍ എ.കെ.വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രായപൂര്‍ത്തിയാവാത്ത വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത ദേശീയ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ്ജ് ഭൂഷണെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നത്. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി.ടി.ഉഷ പറഞ്ഞത്. ഉഷയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.