പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍


പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.എം സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എംഎല്‍എമാര്‍ ആയ എ.കെ പത്മനാഭന്‍, എന്‍.കെ രാധ, കെ കുഞ്ഞമ്മദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, യുവജന കമ്മീഷന്‍ അംഗം എസ്.കെ സജീഷ് എന്നിവര്‍ മുഖ്യാതിഥികളായി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിതികളായ എം കുഞ്ഞമ്മദ്, കെ ബാലനാരായണന്‍, സിപിഎ അസീസ്, ഐ യൂസഫ് കോറോത്ത്, എന്‍ കെ വത്സന്‍, പി കെ ബാലന്‍, എം മോഹനന്‍, കെ ലോഹ്യ, സി എച്ച് ഹനീഫ, എം ബേബി കാപ്പ കാട്ടില്‍, കെ സി ചാണ്ടി, മനോജ് ആവള, വൃാപാരി വൃവസായി പ്രതിനിതികളായ സുരേഷ് ബാബു കൈലാസ്, സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, എം.ടി ഷിജിത്ത്, സി.കെ ഗിരീഷ്, കെ.ടി രാജന്‍, കെ.കെ നിര്‍മ്മല, എം.എം സുഗതന്‍, ശാരദ പട്ടേരികണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി ജോന, സല്‍മ നന്മനകണ്ടി എന്നിവര്‍ സംബന്ധിച്ചു.

റോഡ് ആന്റ് ബ്രിഡ്ജസ് ഡവീപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍സലാം നന്ദി പറഞ്ഞു.

കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയില്‍ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് റോഡ്. 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.


summary: Chief Minister Pinarayi Vijayan inaugurated the Perambra Bypass