വിയ്യൂർ കരൂണിതാഴ അനീഷ് ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കിയിൽ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ കരൂണിതാഴ അനീഷ് അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാരനാണ്. വിനോദയാത്രയ്ക്കിടെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.
പരേതനായ കരൂണിതാഴ അശോകന്റെയും (താനൂർ അഡീഷണൽ തഹസിൽദാർ) ചന്ദ്രികയുടെയും മകനാണ്.
ഭാര്യ: ലിൻസി (ടെക്നിക്കൽ ഫിഷറീസ് ഹൈ സ്കൂൾ കൊയിലാണ്ടി).
മകൾ: നാദാത്മിക.
സഹോദരിമാർ: അനിത, അമ്പിളി.
മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സംസ്കാരം രാത്രി ഒമ്പത് മണിയോടെ വീട്ടുവളപ്പിൽ നടക്കും.