കൊല്ലത്ത് ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, വിദേശത്തുനിന്ന് മയക്കുമരുന്ന് പാഴ്സലായി അയച്ച മൂടാടി സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ


കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണിൽ ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജ് (31) ആണ് മരിച്ചത്. സഹയാത്രികൻ സാരം​ഗിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15 ഓടെയാണ് അപകടം നടന്നത്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

വിദേശത്തുനിന്ന് മയക്കുമരുന്ന് പാഴ്സലായി അയച്ചു; മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: അതിമാരക മയക്കുമരുമായ എൽഎസ്ഡി സ്റ്റാമ്പ് പാർസൽ വഴി വന്ന കേസിൽ മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. വിമംഗലം പൊന്നാട്ടിൽ വിഷാദ് മജീദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ആരുംകാണാതെ പാടത്ത് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച് സാമൂഹ്യവിരുദ്ധർ; തിരക്കുകൾ മാറ്റിവെച്ച് മാലിന്യം നീക്കം ചെയ്ത് അരിക്കുളത്തെ പഞ്ചായത്തം​ഗം ബിനിത

അരിക്കുളം: രാത്രിയുടെ മറവിൽ അനധികൃതമായി വയലിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് മാതൃക തീർത്ത് അരിക്കുളത്തെ പഞ്ചായത്തം​ഗമായ ബിനിത എൻ.എം. വിഷുത്തിരക്കുകൾ മാറ്റിവെച്ചാണ് കുരുടിമുക്ക് ടൗണിന് സമീപത്തുള്ള വയലിൽ നിന്ന് ബിനിത മാലിന്യം നീക്കം ചെയ്തത്. വയലിൽ സാമൂഹ്യവിരുദ്ധർ തള്ളിയ മാലിന്യം ചാക്കിലേക്ക് മാറ്റിയാണ് നാടിനോടുള്ള തന്റെ കടമ ബിനിത നിർവഹിച്ചത്.കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റും സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു

കോഴിക്കോട്: സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു. 106 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ വെച്ച് നടക്കും.

കൊയിലാണ്ടിയിലെ അള്ളമ്പത്തൂർ ചുട്ടേത്ത് തറവാട്ടിൽ കണാരൻ നായർ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായിട്ടായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്ക്കരണം തുടങ്ങിയ ദേശസ്നേഹപരമായ പൊതുപ്രവർത്തനങ്ങളിൽ കുട്ടിക്കാലത്ത് തന്നെ മേനോൻ പങ്കെടുത്തു. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ശ്രദ്ധിക്കുക… നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; ജില്ലയിൽ 61 ഇടങ്ങളിൽ എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു, സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ( എ ഐ ) വിദ്യയുമായി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഏപ്രിൽ 20ാം തീയതി മുതലാണ് ക്യാമറകൾ പ്രവർത്തനം ആരംഭിക്കുക.

നിയമ ലംഘകരെ മിസാകാതെ പിടിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. പ്രധാന ടൗണുകളിൽ ഉൾപ്പെടെ 61 ഇടത്താണ്‌ ജില്ലയിൽ ക്യാമറ മിഴിതുറക്കുന്നത്‌. അതിനാല്‍ എല്ലാവരും ഒന്ന് അതിജാഗ്രതയോടെ പുറത്തിറങ്ങുന്നത് നന്നായിരിക്കും. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..