പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒരുമിച്ചുനിന്നാല്‍ ബി.ജെ.പിയെ താഴെയിറക്കാം; കൊയിലാണ്ടിയില്‍ നടന്ന ബി.കെ.എം.യു ജില്ലാ സമ്മേളനത്തില്‍ കെ.ഇ.ഇസ്മയില്‍


കൊയിലാണ്ടി: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കഴിയുമെന്ന് ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡണ്ടും സി.പി.ഐ. നേതാവുമായ കെ.ഇ.ഇസ്മയില്‍ പറഞ്ഞു. ബി.കെ.എം.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍, സംസ്ഥാന സിക്രട്ടറിമാരായ എം.നാരായണന്‍, കുമ്പളം രാജപ്പന്‍, കിസാന്‍ സഭാ നേതാവ് കെ.നാരായണക്കുറുപ്പ്, എസ്.സുനില്‍ മോഹന്‍, എം.പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. പി.കെ.കണ്ണന്‍ പ്രസിഡന്റും ടി.സുരേഷ് സെക്രട്ടറിയുമായുള്ള 25 അംഗ ജില്ലാ കമ്മറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരേയും തിരഞ്ഞെടുത്തു.