കൊയിലാണ്ടിയില്‍ വാഹനാപകടം, ഒരാള്‍ക്ക് ഗുരുതര പരിക്ക്; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. വൈകീട്ട് ഏഴ് മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisement

പരിക്കേറ്റ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

കൊയിലാണ്ടി ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കുരുക്ക് അഴിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Advertisement