തിക്കോടിയില്‍ എന്‍.സി.പി നേതാവ് നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; സംസ്‌കാരം ഇന്ന് രാത്രിയോടെ


Advertisement

തിക്കോടി: എന്‍.സി.പി നേതാവ് തിക്കോടി പാലൂര്‍ കാട്ടുവയലില്‍ നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

Advertisement

വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന നാണുവിനെ വടകര ഭാഗത്തുനിന്നും വന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാണുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും ടൗണിലെ വ്യാപാരിയുമാണ് നാണു. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയശേഷം ഇന്ന് രാത്രിയോടെയോ സംസ്‌കാര ചടങ്ങുകള്‍ നടക്കൂ.

Advertisement

ഭാര്യ: പുഷ്പ. മക്കള്‍: നിധിലേഷ്, നിതേഷ്, നീതു.