വയോധികർക്ക് കട്ടിൽ വിതരണം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: വയോധികർക്ക് കട്ടിൽ വിതരണം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന “വയോജനങ്ങൾക്ക് കട്ടിൽ” പരിപാടിയുടെ ഭാഗമായാണ് ഇന്നലെ കട്ടിൽ വിതരണം ചെയ്തത്. പട്ടികജാതിയിൽപ്പെട്ട 60 വയോജനങ്ങൾക്കാണു കട്ടിൽ നൽകിയത്.
വയോജന ക്ഷേമ പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കെ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല എം,അതുല്യ, അസിസ്റ്റന്റ് സെക്രട്ടറി മിനി എ പി, ജെ എസ് അനീഷ്, പഞ്ചായത്ത് അംഗങ്ങളായ സുധ കെ, ലതിക സി, ശിവദാസൻ, മമ്മദ്കോയ തുടങ്ങിയവർ സന്നിഹിതരായി.