നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊയിലാണ്ടി ഹാര്‍ബറില്‍ മാഹി സ്വദേശി പിടിയില്‍
കൊയിലാണ്ടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാഹി സ്വദേശി കൊയിലാണ്ടി ഹാര്‍ബറില്‍ പിടിയിലായി. കൊയിലാണ്ടി എക്‌സൈസ് സംഘവും എലത്തൂര്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഹാര്‍ബറിലെ ശൗചാലയം നടത്തിപ്പുകാരനായ മനോഹരനെയാണ് കസ്റ്റഡിയിലെടുത്തത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മനോഹരനില്‍ നിന്ന് രണ്ടര കിലോഗ്രാം ഹാന്‍സ് ആണ് പിടികൂടിയത്. ശൗചാലയത്തിലെ മുറിയില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്.
മനോഹരനെ കൊയിലാണ്ടി പൊലീസിന് കൈമാറി. ഹാര്‍ബറിന്റെ വിവിധ ഭാഗങ്ങളിലും ബോട്ടുകളിലും സംഘം പരിശോധന നടത്തി. കോസ്റ്റല്‍ പോലീസ് എസ്.ഐമാരായ ശശിധരന്‍, സദാനന്ദന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനു ഗോപാല്‍, വിനില്‍, അരുണ്‍, വിനയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.