മേലടി ബ്ലോക്കിൽ ഒരു മാസം നീണ്ട് നിൽക്കുന്ന സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം


Advertisement

പയ്യോളി: മേലടി ബ്ലോക്ക്‌ സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം തുടങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിശീലനം ഉദാഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.

Advertisement

ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സർ ബിനീഷ് ബേബി,മേലടി ഹെൽത്ത് സൂപ്പർവെെസർ ബിനോയ് ജോൺ, ഫിസിയോ തെറാപ്പിസ്റ്റ് അനുജ, പാലിയേറ്റീവ് നഴ്സ് താരക എന്നിവർ ക്ലാസ്സെടുത്തു.

Advertisement

ജെ.എച്ച്.ഐ പ്രകാശൻ സി. കെ സ്വാ​ഗതവും മേലടി സി.എച്ച്.സി സെക്കന്ററി പാലിയേറ്റീവ് നേഴ്സ് മോവിദ നന്ദിയും പറഞ്ഞു.

Advertisement

ഒരു മാസം നീണ്ടു നിൽക്കുന്ന രീതിയിൽ ആണ് പരിശീലനപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നാം ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ പ്രായോഗിക വശങ്ങളെ കുറിച്ചുള്ള ക്ലാസാണ് നൽകിയത്.  തുടർന്നുള്ള ദിവസങ്ങളിൽ ഫീൽഡ് പ്രവർത്തനവും അവസാനദിവസം പ്രവർത്തനക്രോഡീകരണവും നടത്തുന്ന രീതിയിൽ 30 ദിവസം നീണ്ടു നിൽക്കുന്ന തലത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്.