ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും


Advertisement

വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും.

Advertisement

ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള സമയ ക്രമീകരണം. വടകര പോലീസ് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

Advertisement

പൂര്‍ണമായി അടച്ചിടണമെന്നാണ് പണിനടത്തുന്ന കരാറുകാര്‍ ആവശ്യപ്പെട്ടതെങ്കിലും സ്കൂള്‍ വിദ്യാര്‍ഥികളെയും ജോലിയുടെ ഭാഗമായി യാത്ര നടത്തുന്നവരെയും പരിഗണിച്ച് ഇത്തരമൊരു സമയക്രമം തീരുമാനിക്കുകയായിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ ഇതിനെ സംബന്ധിച്ച് ജില്ലാ ഭരണ കൂടത്തിന്റെ ഉത്തരവ് ലഭിക്കും.

Advertisement