ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ടു, പിന്നീട് വീട്ടിലെത്തി, പണം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മോഷണം; പയ്യോളിയില്‍ മദ്രസ അധ്യാപകന്റെ പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി


പയ്യോളി: മന്ത്രവാദത്തിനെന്ന് പറഞ്ഞ് മദ്രസാ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പരാതിക്കാരന്റെ പയ്യോളിയിലെ വീട്ടിലെത്തിയ ഇയാള്‍ കവര്‍ച്ച നടത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മോഷണം.

സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ പ്രസാദിനാണ് അന്വേഷണച്ചുമതല.