വടകര സാന്റ് ബാങ്ക്‌സിന് സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയ ആളെ കടലില്‍ കാണാതായി


വടകര: വടകര ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തല സാന്റ് ബാങ്ക്സിന് സമീപം കല്ലുമ്മക്കായ പറിക്കാന്‍ കടലില്‍ പോയവരില്‍ ഒരാളെ കാണാതായി. ചോമ്പാല സ്വദേശിയെയാണ് കാണാതായത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കോസ്റ്റല്‍ പോലീസും, ഫയര്‍ഫോഴ്‌സും പോലീസും, മത്സ്യതൊഴിലാളികളും തെരച്ചില്‍ നടത്തുന്നു.