കുരുന്നുകളില്‍ കൗതുകമുണര്‍ത്തി നെല്കൃഷിക്കാഴ്ചകള്; പുളിയഞ്ചേരി യു.പി സ്കൂൾ കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികൾ കക്കുളം പാടശേഖരത്തിലെ നെൽകൃഷി സന്ദർശിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികൾ കക്കുളം പാടശേഖരത്തിലെ ‘കൃഷിശ്രീ’യുടെ നെൽകൃഷി സന്ദർശിച്ചു. ക്ലബ്ബിൽ അംഗങ്ങളായ മുപ്പതോളം വിദ്യാർത്ഥികളാണ് നെൽകൃഷി കാണാനെത്തിയത്.
അധ്യാപകരും പി.ടി.എ ഭാരവാഹികളുമടങ്ങിയ സംഘത്തെ കൃഷിശ്രീ ഭാരവാഹികളും കർഷകരും ചേർന്ന് സ്വീകരിച്ചു.
പാടത്തിറങ്ങിയ കുട്ടികൾക്ക് തൊഴിലാളികൾ ഞാറ് പറിക്കുന്നതും നടുന്നതുമായ കാഴ്ചകൾ കൗതുകമായി.
കൃഷിശ്രീയുടെ മറ്റ് നെല്ലിനങ്ങളായ ഗന്ധകശാല, മുള്ളൻ കൈമ എന്നിവ കൃഷി ചെയ്യുന്ന നെൽപാടങ്ങളും വിദ്യാർത്ഥികൾ കണ്ടു. കൃഷിശ്രീ ഭാരവാഹികളായ രാജഗോപാൽ, പ്രമോദ് രാരോത്ത്, ഹരീഷ് പ്രഭാത്, ശിവൻ മാസ്റ്റർ, രാമകൃഷണൻ മാസ്റ്റർ എന്നിവർ കുട്ടികളുമായി സംവദിച്ചു.