പൂക്കളം, വിഭവസമൃദ്ധമായ സദ്യ, കലാ-കായിക പരിപാടികൾ, കുടുംബസംഗമം…; ഓണാഘോഷത്തിന് തിരി കൊളുത്തി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്


Advertisement

കൊയിലാണ്ടി: വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ആഘോഷത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ ഓണപ്പൂക്കളം, ഓണസദ്യ, കുടുംബസംഗമം, വിവിധ കലാ-കായികപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും നടത്തി.

സേനാംഗങ്ങൾക്ക് പുറമെ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, മുൻ എം.എൽ.എ കെ.ദാസൻ, മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, കൊയിലാണ്ടി മേഖലയിലെ വ്യാപാരികൾ, മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ, കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ, കൊയിലാണ്ടി മേഖലയിലെ ക്ഷണിക്കപ്പെട്ട നട്ടുകാർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

Advertisement

ആഘോഷത്തിനിടയിൽ അടിയന്തിര ആവശ്യവുമായി ഒരു ഫോൺ വന്നാൽ അവിടേക്ക് കുതിച്ചെത്താനും സജ്ജരായാണ് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഓണം ആഘോഷിച്ചത്.

ഓണാഘോഷത്തിന്റെ വീഡിയോ കാണാം: 

Advertisement
Advertisement