മരട് ആവര്‍ത്തിച്ച് നോയിഡ; സൈറണ്‍ മുഴങ്ങി, നിമിഷങ്ങള്‍ക്കകം രണ്ട് കെട്ടിടങ്ങള്‍ നിലം പതിച്ചു; ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വിജയകരമായി തകര്‍ക്കുന്നതിന്റെ വീഡിയോ കാണാം


നോയിഡ: സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഇരട്ട ടവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. എറണാകുളം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയില്‍ ടവറു പൊളിച്ചത്.

ഒമ്പത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ടവര്‍ പൊളിക്കാന്‍ ഉത്തരവായത്. വന്‍ സുരക്ഷാ സന്നാഹമൊരുക്കിക്കൊണ്ട് 560 മപാലീസുകാരും, എന്‍.ഡി.ആര്‍.എഫ് ടീമും സ്ഥലത്ത് വിന്യസിച്ചിരുന്നു. അടുത്തുളള പ്രദേശവാസിളെ ഒഴിപ്പിച്ചിരുന്നു.

നോയിഡയില്‍ സെക്ടര്‍ 93എ-യില്‍ നിയമം ലംഘിച്ചു നിര്‍മിച്ച സൂപ്പര്‍ടെക് ടവറാണ് ‘ഡിമോളിഷന്‍ മാന്‍’ എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള പൊളിക്കല്‍ സംഘം എത്തി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ തകര്‍ത്തത്.

സെയാന്‍ (29 നില), അപെക്‌സ് (32 നില) എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഉള്‍ക്കൊളളുന്ന ഇരട്ട ടവറുകളില്‍ ആയിരത്തോളം അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നു. ഇവ മുഴുവനും 10 സെക്കന്‍ഡിനകം വീണുടയാനായി ഏകദേശം 3,700 കിലോ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത്. പൊളിക്കലിന്റെ ചെലവ് വഹിക്കേണ്ടത് ടവര്‍ നിര്‍മാതാക്കളായ സൂപ്പര്‍ടെക് കമ്പനിയാണ്.

വീഡിയോ കാണാം: