ശുചിത്വ തീരം സുന്ദര തീരം; കടലോര സംരക്ഷണത്തിനായി തീരദേശത്ത് കടലോര നടത്തവുമായി മൂടാടി ഗ്രാമപഞ്ചായത്തും
മൂടാടി: ശുചിത്വ തീരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി മൂടാടി തീരദേശത്ത് കടലോര നടത്തം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ തുടക്കമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്.
പാലക്കുളത്തു നിന്നും കോടിക്കല്‍ നിന്നും ആരംഭിച്ച രണ്ട് ജാഥകള്‍ വളയില്‍ ബീച്ചില്‍ സംഗമിച്ചു. സമാപന യോഗം പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.മോഹനന് മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, ഇന്‍ഷിത, വി.കെ.രവീന്ദ്രന്, കെ.സുമതി, സുമിത, ഹുസ്ന എന്നിവര്‍ സംസാരിച്ചു.
ഫിഷറീസ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ പാര്‍ട്ടി നേതാക്കള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തീരദേശ പോലീസ് എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി. സെപ്തംബര്‍ 18 ന് നടക്കുന്ന ശുചീകരണ യജ്ഞം നടത്താനാണ് തീരുമാനം.
summary: Moodadi village panchayat with coastal walk for coastal protection