കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ തിളങ്ങി കീഴരിയൂർ സ്വദേശി; ഹെെജമ്പിൽ സ്വർണ്ണം നേടി നഫാത്ത് അഫ്നാൻ മുഹമ്മദ്


Advertisement

കീഴരിയൂർ: കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടി കീഴരിയൂർ സ്വദേശി. ജൂനിയർ അണ്ടർ 20 വിഭാ​ഗത്തിൽ ഹെെജമ്പിലാണ് നഫാത്ത് അഫ്നാൻ മുഹമ്മദ് സ്വർണ്ണ മെഡൽ നേടി നാഷണൽ മീറ്റിലേക്ക് യോ​ഗ്യത നേടിയത്.

തന്റെ നിലവിലെ റോക്കോർഡ് തിരുത്തി 1.97 മീറ്റർ ഉയരത്തിലാണ് നഫാത്ത് ചാടിയത്. രണ്ട് മീറ്ററാണ് നാഷണൽ റെക്കോർഡ്. ആന്ധ്രപ്രദേശിൽ നടക്കുന്ന നാഷണൽ മീറ്റാണ് അടുത്ത മത്സരം.

Advertisement

കീഴരിയൂരിലെ അബ്ദുൾ നാസറിന്റെയും സുജറിയുടെയും മകനാണ്. അൽമിയ, ഹസിൻ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്. ദേവ​ഗിരി കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് നഫാത്ത്. ചെറുപ്പം മുതൽ സ്പോർട്സിനോട് താത്പര്യമുള്ള ആളാണ് നഫാത്ത്. ഹെെജമ്പിന് പുറമേ ഹഡിൽസിലും മത്സരിച്ചുരുന്നു. എന്നാൽ ഇപ്പോൾ ഹെെജമ്പിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വാപ്പ അബ്ദുൾ നാസർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

കോഴിക്കോടെ സ്പോർട്സ് അക്കാദമി ഓഫ് ഇൻഡ്യയിലാണ് പരിശീലനം നടത്തുന്നത്. സംസ്ഥാന-ദേശീയ തലങ്ങളിലും നിരവധി മെഡലുകൾ നഫാത്ത് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ നാഷണൽ മീറ്റിലെ സൗത്ത് സോണിൽ ജൂനിയർ വിഭാ​ഗത്തിൽ നഫാത്ത് സ്വർണ്ണമെഡൽ നേടിയിരുന്നു.

Advertisement

Summary:Keezhriyur native Nafat Afnan Muhammad shines in Kerala state athletics meet and  won gold in high jump