പേരാമ്പ്രയിൽ മധ്യവയസ്‌കയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; കൈതയ്ക്കല്‍ സ്വദേശി അറസ്റ്റിൽ


പേരാമ്പ്ര: അന്‍പത്തേഴുകാരിയായ വിധവയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. കേസില്‍ കൈതയ്ക്കല്‍ സ്വദേശി പാറേന്റെ മീത്തല്‍ ബാലകൃഷ്ണന്റെ പേരിലാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീയില്‍ നിന്നും പണം തട്ടിയയതായും പരാതിയില്‍ പറയുന്നു.

അന്‍പത്തേഴുകാരിയായ സ്ത്രീയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിധവയായ സ്ത്രീയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതി ഇവ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ വെച്ച് സ്ത്രീയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ പരാതിയിലാണ് പേരാമ്പ്ര പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ പ്രകാരം വിട്ടയച്ചു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..