വിവിധ വകുപ്പുകളുടെതായി നാല്‍പ്പത്തിയഞ്ചോളം സ്റ്റാളുകള്‍; ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള
തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് നടത്തിയ മേള തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്.
ആരോഗ്യമേള വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജമീല സമദ്, കെ.ടി.രാജന്‍, സി.കെ.ഗിരീഷ് കുമാര്‍, നിര്‍മ്മല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഫിഖില്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, മഞ്ഞക്കുളം നാരായണന്‍, പി.ലീന, എം.കെ.ശ്രീനിവാസന്‍, പി.വി.റംല, ബിനു കാരോളി, ഡോ. നവീന്‍, സെക്രട്ടറി സരുണ്‍, ഡോ. സുരേഷ് ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
മേളയുടെ ഭാഗമായി അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം), പെയിൻ ആൻഡ് പാലിയേറ്റീവ്, എക്സൈസ്, സോഷ്യൽ ഫോറസ്ട്രി, ജൽജീവൻ മിഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, സാക്ഷരതാ മിഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും കുടുംബശ്രീ വിപണനമേള, ഇരിങ്ങൽ സർഗാലയയുടെ നേതൃത്വത്തിലുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും എന്നിവയും ഉണ്ടായുരുന്നു. കൂടാതെ പ്രശസ്തരായ കലാകാരൻമാരുടെ നേതൃത്വത്തിൽ കലാപരിപാടിയും അരങ്ങേറി.