മുറ്റത്ത് നിൽക്കവെ കടിച്ചോടി, ബെെക്കിൽ സഞ്ചരിക്കവെ ആക്രമിക്കാൻ ശ്രമിച്ചു; പുറക്കാട്, കിടഞ്ഞിക്കുന്ന് മേഖലകളിൽ ഭീതിവിതച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, ജാ​ഗ്രതെെ


കൊയിലാണ്ടി: പുറക്കാട് മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയ തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പുറക്കാടെ കെട്ടുമ്മൽ ഭാ​ഗത്ത് ചത്ത നിലയിൽ കണ്ടെത്തിയ നായയെ വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് പൂറക്കാട്, കിടഞ്ഞിക്കുന്ന്, പള്ളിക്കര, മൂടാടി ഭാ​ഗങ്ങളിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ മുനീറിൻ്റെ മകൻ മുഹമ്മദ് ഷയാൻ, ഓമ്പതാം വാർഡിൽ ഉഷ എന്നിവർക്കാണ് കടിയേറ്റത്. വീട്ടിലിരുന്ന് ഫോൺവിളിക്കുന്ന ഉഷയെ നായ ആക്രമിക്കുകയായിരുന്നെന്ന് വാർഡ് മെമ്പർ വിജിഷ കൊയിലാണ്ടി ന്യൂസ്പൂക്കാട്, കിടഞ്ഞിക്കുന്ന്, ഡോട് കോമിനോട് പറഞ്ഞു. സമീപത്തെ വീട്ടിലുള്ള പശുവിനെയം കടിച്ചിച്ചുണ്ട്. അതിർത്തി പങ്കിടുന്ന മൂടാടി പഞ്ചായത്ത് ഭാ​ഗത്തും നായയുടെ ആക്രമണമുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്കൂട്ടറിൽസഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു . യാത്രക്കാരൻ സ്കൂട്ടർ നിർത്തി ഓടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കടിയേറ്റവർ പ്രതിരോധ വാകിസിനുകൾ സ്വീകിരച്ചതായി അവർ പറഞ്ഞു.

പ്രദേശത്ത് ഭീതി വിതച്ച നായ മറ്റു തെരുവുനായക്കളെയും മൃ​ഗങ്ങളെയും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരുന്നതായും പഞ്ചായത്ത് വെെസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൂറക്കാട്, കിടഞ്ഞിക്കുന്ന് എന്നിവയ്ക്ക പുറമേ പള്ളിക്കരയിലും നെതുവുനായയുടെ ആക്രമണമുണ്ടായതായി പറയുന്നു. എന്നാൽ രണ്ടിടത്തും ഒരേ നായ്ക്കളാണോ ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയിലെലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഥുമായി ബന്ധപ്പെട്ട് വെറ്റിനറി ഡോക്ടർക്ക് പ്രത്യേകം നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

പുറക്കാട് മെഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. അതിരാവിലെയാണ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മദറസയിലും ട്യൂഷനും പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഇതിന് പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Summary: Stray Dog Diagnosed With Rabies In Purakkad And Kidinjikunnu Areas