കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതിയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു


Advertisement

അത്തോളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തയെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉപദ്രവിച്ച പ്രതിയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

Advertisement

അതിക്രമമുണ്ടായതോടെ മാധ്യമപ്രവര്‍ത്തക ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. തുടര്‍ന്ന് ബസ് അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി മാമ്പറ്റ സ്വദേശി നൗഷാദിനെ അറസ്റ്റ് ചെയ്തത്.

Advertisement

ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി പേരാമ്പ്രയിലേക്ക് കൊണ്ടുപോയി.

Advertisement