മരുതൂർ ഗവ. എൽ.പി സ്കൂളിൽ അധ്യാപക നിയമനം
കൊയിലാണ്ടി: മരുതൂർ ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിനുള്ള അഭിമുഖം 2022 ജൂലൈ 18 തിങ്കൾ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.