നടന്‍ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്ന്; പിറ്റേദിവസവും കുട്ടികളുടെ പിന്നാലെ കൂടി; പരാതിക്കാരായ കുട്ടികളുടെ അച്ഛന്‍ പറയുന്നു


തൃശൂര്‍: കുട്ടികളെ പിന്തുടര്‍ന്നാണ് നടന്‍ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പരാതിക്കാരായ കുട്ടികളുടെ അച്ഛന്‍. വീട് വരെ പിന്തുടര്‍ന്നുവെന്നും വീടിന് മുന്നില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസവും ഇയാള്‍ കുട്ടികളെ പിന്തുടര്‍ന്ന് നഗ്‌നത പ്രദര്‍ശനത്തിന് ശ്രമിച്ചു. വീട്ടുകാര്‍ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിനെതിരെ ചുമത്തിയത് 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്. സ്ത്രീകളോടുള്ള അതിക്രമം, പോക്‌സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്.

തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് പുലര്‍ച്ചെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.


രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി സമീപമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നേരെയാണ് ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്.

കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് പിടിയിലായത്.

ശ്രീജിത്ത് രവിയെ കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് നേരെയാണ് ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. നേരത്തേ പാലക്കാട് വച്ചും സമാനമായ കേസില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

ശ്രീജിത്ത് കുറ്റം സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തന്റെത് രോഗമാണെന്നും മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശ്രീജിത്ത് രവിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.


Summary: Actor Sreejith Ravi-arrested on pocso charges