വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 50 രൂപ
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 102.5രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന 2253 രൂപയില്‍ നിന്നും വില 2355 രൂപയായി ഉയര്‍ന്നു. അഞ്ച് കിലോ എല്‍.പി.ജി സിലിണ്ടറിന്റെ വില 655 രൂപയാണ്. ഇതിന് പിന്നാലെയാണ് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്.
പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വലിയ തരിച്ചടിയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനവ്. ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ച് 2253 രൂപയിലെത്തിച്ചിരുന്നു. സമാന രീതിയില്‍ മാര്‍ച്ച് ഒന്നിനും 105 രൂപവര്‍ധിപ്പിച്ചിരുന്നു. പാചക വാതക വില വര്‍ധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ താളംതെറ്റിക്കും.
[bot1]