മുചുകുന്ന് ഭാഗത്തേക്കുള്ള ട്രിപ്പുകൾ മുടക്കി; ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി.ഒ


 കൊയിലാണ്ടി: മുചുകുന്ന് ഭാഗത്തേക്ക് തുടർച്ചയായി ട്രിപ് മുടക്കിയ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി. ട്രിപ്പ് മുടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബസ്സുകൾക്കെതിരെ നടപടിയെടുത്തത്.

[ad1]

ബസ്സുകൾക്കെതിരെ ചെല്ലാൻ തയാറാക്കി നടപടി സ്വീകരിച്ചു. പരിശോധനയിൽ ടാക്സ് അടക്കാതെ സർവീസ് നടത്തിയ ഒരു ബസ്സിനെതിരെയും നടപടി സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കും എന്നും ട്രിപ് മുടക്കുന്ന ബസ്സുകളുടെ പെർമിറ്റിന്മേൽ നടപടി സ്വീകരിക്കും എന്നും കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഓ അറിയിച്ചു.

[ad2]

ജോയിന്റ് ആർ.ടി.ഓ കെ.പി ദിലീപ് നൽകിയ നിർദേശ പ്രകാരം ആണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ സനീഷൻ എം.വി.ഐ, രാകേഷ് എം. വി.ഐ, അനൂപ് എ എം.വി.ഐ, ശരത് എ എം.വി.ഐ തുടങ്ങിയവർ പങ്കെടുത്തു.