നടുവത്തൂര്‍ തയ്യുള്ളതില്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ തയ്യുള്ളതില്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

പരേതരായ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്‌കൂള്‍ ചെങ്ങോട്ടുകാവ്), ഭവിന (പാര്‍ഥ ബുട്ടീക്ക് കോഴിക്കോട്). മരുമക്കള്‍: സായൂജ് (അധ്യാപകന്‍ കാവുംവട്ടം യു.പി), സനല്‍കുമാര്‍ (ഇന്റിഗോ പെയിന്റ്‌സ്). സഹോദരങ്ങള്‍: ദേവി അമ്മ (എടച്ചേരി), സൗമിനി (കൂത്താളി), നാരായണന്‍, ശാന്ത (കാരയാട്). പരേതനായ സുരേഷ്.

സംസ്‌കാരം: രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.