കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: വിതരണം ചെയ്യാനായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്ന് രാത്രി 9.30നാണ് സംഭവം.
നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശന് പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മൂന്ന് ഗ്രാമിന് മുകളില്‍ എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സി.പി.ഒ ശോഭിത്ത്, സി.പി.ഒ അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്, എസ്.ഐ.ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Summary: Youth arrested with MDMA at Koyilandy