കൊയിലാണ്ടി നോര്‍ത്ത് , സൗത്ത് സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സൗത്ത് സെക്ഷനുകളില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നോര്‍ത്ത് സെക്ഷനില്‍ സ്പ്രസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ 11 മണിവരെയും അട്ടവയല്‍ ഭാഗങ്ങളില്‍ രാവിലെ 11 മണിമുതല്‍ മൂന്നുമണിവരെയും വൈദ്യുതി വിതരണം തടസപ്പെടും.

പാച്ചിപ്പാലം, ചെറിയാല, അമ്പ്രമോളി ട്രാന്‍സ്‌ഫോമറുകളില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകുന്നേരം 4.30 വരെ എച്ച്.ടിലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടും.

ദര്‍ശനമുക്ക്, നെല്ലിക്കോട്ട് കുന്ന്, ഹോമിയോ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം 5.30വരെ എച്ച്.ടി.ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

സൗത്ത് സെക്ഷന്‍:

ഒ.പി ചാത്തനാടത്ത് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ എല്‍.ടി ലൈന്‍ മെയ്ന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.