‘ഇതാണ് കൂട്ടിയിട്ട് കത്തിക്കല്‍!’; തൃശൂരില്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു (വീഡിയോ കാണാം)


Advertisement

തൃശൂര്‍: ചിലരുടെ സംസാരവും പെരുമാറ്റവും കണ്ടാല്‍ നമ്മള്‍ ചോദിച്ച് പോകും, കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ചതാണോ എന്ന്. എന്നാല്‍ ശരിക്കും കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചാലോ?

തൃശൂരില്‍ ഇന്ന് അങ്ങനെയൊരു സംഭവമുണ്ടായി. അത് പക്ഷേ വലിച്ച് ലഹരിയില്‍ ആറാടാനായിരുന്നില്ല. റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോഗ്രാം കഞ്ചാവാണ് കത്തിച്ച് നശിപ്പിച്ചത്.

Advertisement

ചിറ്റിലശ്ശേരിയിലെ ഓട്ടുകമ്പനിയിലെ ചൂളയിലിട്ടാണ് ഈ കഞ്ചാവ് കത്തിച്ചു കളഞ്ഞത്. റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌റെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

Advertisement

തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പോലീസിന് വലിയ ബാധ്യതയായിരുന്നു.

Advertisement

ഈ സാഹചര്യത്തിലാണ് കിലോക്കണക്കിന് കഞ്ചാവ് കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനിച്ചത്. തൃശ്ശൂരില്‍ നേരത്തെയും ഇതേ രീതിയില്‍ പോലീസ് കഞ്ചാവ് നശിപ്പിച്ചിട്ടുണ്ട്.

വീഡിയോ കാണാം: