അഞ്ചാം പീടിക സ്വദേശിയുടെ അഞ്ചുപവന്‍ വരുന്ന മാല കൊയിലാണ്ടിയില്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: അഞ്ചാം പീടിക സ്വദേശിനിയായ യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി. അഞ്ചാം പീടികയില്‍ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും അരിക്കുളത്തെ ബന്ധുവീട്ടിലേക്കും ബസില്‍ യാത്ര ചെയ്തിരുന്നു. ബന്ധുവീട്ടില്‍ വെച്ചാണ് അഞ്ചുപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി മനസിലായത്.
കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8281514968 ഈ നമ്പറില്‍ വിവരം അറിയിക്കുക.