അത്തോളിയില്‍ 26കാരന് കുത്തേറ്റു; അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍


Advertisement

കോഴിക്കോട്:
അത്തോളിയില്‍ യുവാവിന് കുത്തേറ്റു. കോതങ്കല്‍ മയങ്ങിച്ചാലില്‍ ചന്ദ്രന്റെ മകന്‍ ആദര്‍ശ് (26)നാണ് കുത്തേറ്റത്.

Advertisement

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആദര്‍ശിന്റെ അയല്‍വാസിയായ മയങ്ങിച്ചാലില്‍ ശരത് (24) നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനു പിന്നാലെ ശരത് ആദര്‍ശിനെ കുത്തുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement