പയ്യോളി മുനിസിപ്പാലിറ്റിയിലെ ആദ്യ ഹരിത വാര്‍ഡായി ഡിവിഷന്‍ 19 ലെ ഗ്രാമസഭ അംഗീകരിച്ചു; ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം
പയ്യോളി: മുനിസിപ്പാലിറ്റിയിലെ ആദ്യ ഹരിത വാര്‍ഡായി 19 ആം വാര്‍ഡിനെ ഗ്രാമസഭ അംഗീകരിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍
കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്ത നവ കേരള തുടര്‍ പരിപാടി, ഡിവിഷനിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി തൈകളും വളവും സൗജന്യമായി വിതരണം ചെയ്യുന്ന ഹരിത വാര്‍ഡ് പദ്ധതി എന്നിവയെക്കുറിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശദീകരിച്ചു. ചടങ്ങില്‍ 7000 വര്‍ഷത്തെ കലണ്ടര്‍ നിര്‍മ്മിച്ച എ കരത്ത് നാരായണനെയും സബ്ജില്ലാ, ജില്ലാതല മേളകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും, എല്‍എസ്എസ് , നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
കൗണ്‍സില്‍മാരായ സി.കെ ഷാനവാസ്, അന്‍വര്‍ കായികണ്ടി, എ.പി റസാക്ക് രാമകൃഷ്ണന്‍ ഐശ്വര്യ, സത്യന്‍ കരിമ്പില്‍,
പ്രശാന്തി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ കണ്‍വീനര്‍ സത്യന്‍ വി.പി സ്വാഗതവും കോഡിനേറ്റര്‍ ജെ.എച്ച്.ഐ മജീദ് നന്ദിയും പറഞ്ഞു.