മാഹിയിൽ നിന്ന് വിദേശ മദ്യവുമായി പോകുന്നതിനിടയിൽ യുവാവ് പിടിയിൽ; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പിടികൂടിയത് 12 ലിറ്റർ മദ്യം


Advertisement

വടകര: മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യവുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍. പില്ലത്ത് വീട്ടില്‍ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാക്കടവിലേക്ക് പോകുന്ന റോഡില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

വടകര എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് മദ്യം പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisement

വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. ശ്രീനിവാസന്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ കെ. സുനില്‍, പി.പി. രാമചന്ദ്രന്‍, അബ്ദുള്‍ സമദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എന്‍ ജിജു, പി ലിനീഷ്, ഡ്രൈവര്‍ ബബിന്‍ എന്നിവരാണ് പെട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement