12 കാരന്റെ പരാതി; മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍വാര്‍ഡന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


കോഴിക്കോട്: പന്ത്രണ്ടുവയസുകാരന്‍ നല്‍കിയ ലൈംഗികപീഡന പരാതിയില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബി.ആർ സുനീഷാണ് അറസ്റ്റിലായത്.

മലപ്പുറം സ്വദേശിയായ കുട്ടിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ട് മാസം മുമ്പാണ് സംഭവം. അന്ന് കോഴിക്കോട് ജയില്‍വാര്‍ഡനായ ഇയാള്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

താന്‍ പൊലീസുകാരന്‍ ആണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. അതുകൊണ്ട് പൊലീസ് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജയില്‍വാര്‍ഡനാണെന്നു കണ്ടെത്തിയത്.