ഗുണ്ടകള്‍ളെ പിടികൂടാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക റിപ്പോര്‍ട്ട്; കൊയിലാണ്ടിയില്‍ 11 പേര്‍ കസ്റ്റഡിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഗുണ്ടകള്‍ പോലീസ് പിടിയില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രത്യേക ഡ്രൈവിന്റെ വ്യാപകമായാണ് ഇവരെ പിടികൂടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത 11 പേരില്‍ രണ്ട് പേരെ റിമാന്റ് ചെയ്തു. മറ്റ് ക്രിമിനല് കേസുകളുള്ളതിനാലാണ് ഇവരെ റിമാന്റ് ചെയ്തത്.
റൂറല്‍ എസ്പി കറുപ്പ സാമിയുടെ നിര്‍ദേശ പ്രകാരം സിഐ എന്‍. സുനില്‍ കുമാറിന്റെയും എസ്‌ഐ വിശ്വന്‍ പുതിയേടത്തിന്റെയും നേതൃത്വത്തിലാണ് ഗുണ്ടകളെ കസ്റ്റഡിയിലെടുത്തിരുന്നത്.
[mid]