സ്മാര്‍ട്ട് കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനായി ഇന്‍ട്രോ ടു ആസ്‌ട്രോ സജ്ജമായി


 

കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനും ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരെ സജ്ജരാക്കാനും സ്മാര്‍ട്ട് കുറ്റ്യാടിയുടെ ഭാഗമായി ഇന്‍ട്രോ ടു ആസ്‌ട്രോ കോഴ്‌സിന് ആരംഭമായി.

ഇന്‍ട്രോ ടു ആസ്‌ട്രോ എന്ന കോഴ്‌സിലേക്ക് അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചവര്‍ക്ക്, കോഴ്‌സിന്റെ സിലബസ് പരിചയപ്പെടുത്തുന്നതിനും, ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി മന്ത്രത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് യോഗം ചേര്‍ന്നു.

സ്മാര്‍ട്ട് പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ ടി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി.കെ. അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കോഴ്‌സ് കോഡിനേറ്റര്‍ കെ. വിജയന്‍ മാസ്റ്റര്‍ സിലബസ് പരിചയപ്പെടുത്തി സംസാരിച്ചു.

ഒ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹാരിസ് മാസ്റ്റര്‍ എ.പി. രാജീവന്‍ മാസ്റ്റര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, സുസ്മിത ടീച്ചര്‍, പി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. മനോജ് നന്ദി പറഞ്ഞു.