വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് സ്വദേശിയായ സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു


Advertisement

ഹരിപ്പാട്: വീട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. ഗ്രഫ് (General Reserve Engineering Force) സൈനികന്‍ മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

Advertisement

ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് വരും വഴി തെലങ്കാനയിലെ വാറംഗലില്‍ വച്ചാണ് കുഴഞ്ഞു വീണത്. ജമ്മുവില്‍ ജോലി ചെയ്തു വരുന്ന സുനില്‍കുമാര്‍ തിങ്കളാഴ്ചയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റെയില്‍വേ പോലീസെത്തി ഉടന്‍ തന്നെ അടുത്തുളള അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

അച്ഛന്‍: പരേതനായ കാര്‍ത്തികേയന്‍. അമ്മ: സുശീല. ഭാര്യ: നിഷ. മക്കള്‍: സംവൃത, ആദര്‍ശ്.

Advertisement