വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ഇനി ഒരു പ്രശ്‌നമാവില്ല; വേളം പഞ്ചായത്തില്‍ ബയോ ബില്‍ വിതരണം ചെയ്തു


വേളം: വീടുകളിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവളങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് വേളം പഞ്ചായത്തില്‍ തുടക്കമയി. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുത്ത കുടുംബങ്ങള്‍ക്ക് ബയോ ബിന്‍ വിതരണം ചെയ്തത്.

പൂളക്കുല്‍ കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്തംഗങ്ങളായ സെറീന നടുക്കണ്ടി, കെ.കെ ഷൈനി, കെ.സി സിത്താര, അനീഷ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.