വളയത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; ചുഴലി വള്ള്യാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍


Advertisement

വളയം: ചുഴലി വള്ള്യാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചുഴലി വള്ള്യാട് സ്വദേശികളായ കിണറുള്ള പറമ്പത്ത് ഗോപാലകൃഷ്ണന്‍(46), പുനത്തില്‍ മനോജന്‍(44) എന്നിവരാണ് പിടിയിലായത്.

Advertisement

നടുപ്പറമ്പത്ത് സൗമിനിയുടെ വീട്ടിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഇവര്‍ രാത്രി ബന്ധുവീട്ടില്‍ പോയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച പതിനായിരം രൂപയാണ് നഷ്ടമായത്. രാവിലെ വീട്ടിലെത്തി മോഷണം ശ്രദ്ധയില്‍ പെട്ട ഉടന്‍ വളയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisement
Advertisement