പുറമേരി മുതുവടത്തൂരിലെ തട്ടിക്കൊണ്ടുപോകല്‍ കഥ കുട്ടിയുടെ ഭാവനാസൃഷ്ടിയെന്ന് പൊലീസ്


പുറമേരി: പുറമേരി മുതുവടത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഭാവനാസൃഷ്ടിയാണെന്നാണ് പൊലീസ് പറയുന്നത്.

അമ്മയ്ക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് രണ്ടുപേര്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അമ്മ സ്‌കൂളില്‍ പി.ടി.എ യോഗത്തിലും അച്ഛന്‍ പുറത്തും പോയ സമയത്തായിരുന്നു ഇതെന്നാണ് കുട്ടി പറഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി രക്ഷിതാക്കളോട് പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വാര്‍ത്ത പ്രദേശത്താകെ പരിക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്തിരുന്നു.