തീപിടിത്തം ഒഴിവാക്കാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ചു; ദേഹത്തേക്ക് തീ പടര്‍ന്നു, കൊട്ടിയൂരില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം


Advertisement

കണ്ണൂര്‍: കൊട്ടിയൂരില്‍ കരിയില കത്തിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു. ചപ്പമല സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ ദേഹത്തേക്ക് പടരുകയായിരുന്നു.

Advertisement

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയ്ക്കടുത്തെല്ലാം തീപിടിത്തം വ്യാപകമാണ്. ഇതൊഴിവാക്കാന്‍ വേണ്ടി മുന്‍കൂട്ടിത്തന്നെ കരിയിലകളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

Advertisement

എന്നാല്‍ വെയിലിന്റെ തീവ്രത കൂടുതലായതിനാല്‍ കരിയില ആളിക്കത്തി. തുടര്‍ന്ന് പൊന്നമ്മയും പ്രദേശവാസികളും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ തീ അതിവേഗത്തില്‍ പൊന്നമ്മയുടെ ദേഹത്തേക്ക് പടര്‍ന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Advertisement

 

വേനല്‍ കത്തുന്നു; ഉണങ്ങിയ പുല്ലുകളും, കാടുകളും വില്ലനായേക്കാം, തീപിടിത്തം ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍