തലശ്ശേരി- ഇരിട്ടി റൂട്ടില്‍ ഓടുന്ന ബസ്സിനു നേരെ കല്ലേറ്; ഗ്ലാസ് തകര്‍ന്നു, മറ്റൊരു ബസിലെ ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയില്‍


തലശ്ശേരി: തലശ്ശേരിയില്‍ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക എന്ന ബസ്സിന്റെ ഗ്ലാസാണ് തകര്‍ത്തത്. ശനിയാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം.

ബസ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നു. കല്ലേറില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാല്‍ പ്രകോപനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല.

കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.