ടി.വി കണ്ടും പാട്ടു കേട്ടും നൃത്തം ചെയ്തും ഇനി കുട്ടികള്‍ അറിവുനേടും; മേപ്പയൂര്‍ മൂട്ടപ്പറമ്പ് ക്രാഡില്‍ അംഗന്‍വാടിയ്ക്ക് തുടക്കമായി


മേപ്പയ്യൂര്‍: ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മൂട്ടപ്പറമ്പ്102 ആം നമ്പര്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതോടൊപ്പം ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും ഒരുക്കുന്നതാണ് ക്രാഡില്‍ പദ്ധതി.

അംഗണവാടികളെ നവീകരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അംഗന്‍വാടികളിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു, ടി.കെ ചന്ദ്രബാബു, കൂനിയത്ത് നാരായണന്‍ കിടാവ്, പി.സി. കുഞ്ഞിരാമന്‍,സുരേഷ് ഓടയില്‍, എന്‍. അനില്‍കുമാര്‍ ,ടി.കെ. വിജിത്ത്, അംഗ വാടി വര്‍ക്കര്‍ എന്‍.എന്‍.ഗീത എന്നിവര്‍ സംസാരിച്ചു.