ക്ഷേമനിധിയിൽ അംഗമാണോ ? മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട് : കേരളകർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയനവർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി,പി.ജി,പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ ടി ഐ പോളി, ജനറൽ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.
ആർട്സിൽ 60ശതമാനത്തിലും, കോമേഴ്സിൽ 70 ശതമാനത്തിലും, സയൻസിൽ 80 ശതമാനത്തിലും കുറയാത്ത മാർക്ക് നേടിയിരിക്കണം. 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് ജനുവരി 31 ന് വൈകുന്നേരം 3 മണി വരെ സമർപ്പിക്കാം.
അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാർത്ഥിയുടെ പരീക്ഷ തിയ്യതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ 12മാസത്തെ അംഗത്വകാലം പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷ തിയ്യതിയിൽ അംഗത്തിന് 24 മാസത്തിൽ കൂടുതൽ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാൻ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :0495-2384006