കോവിഡ് വ്യാപനത്തില്‍ കുറവ്: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് രൂക്ഷ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില ജീവനക്കാര്‍ക്ക് അനുവദിച്ച ഇളവ് പിന്‍വലിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സർക്കാർ ഉത്തരവ്: